തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് – ജെ.സി.സി – കുവൈറ്റ് വെബിനാർ സംഘടിപ്പിച്ചു.

0
26

കുവൈറ്റ് സിറ്റി: ഡിസംബർ മാസത്തിൽ നടക്കുവാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) കുവൈറ്റ് വെബിനാർ സംഘടിപ്പിച്ചു. ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി ദാമോദരൻ മാഷ് പരിപാടി ഉത്‌ഘാടനം ചെയ്തു.

ജെ.സി.സി മിഡിൽ-ഈസ്റ്റ് കമ്മറ്റി പ്രസിഡന്‍റ് സഫീർ പി. ഹാരിസ്, ഇ.കെ. ദിനേശൻ, ഷാജി തോട്ടിൻകര, രാജൻ ചക്കിയത്ത് എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ് അബ്ദുൽ വഹാബിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി സ്വാഗതവും, ട്രഷറർ അനിൽ കൊയിലാണ്ടി നന്ദിയും രേഖപ്പെടുത്തി. സാൽമിയ യൂണിറ്റ് സെക്രട്ടറി ഷംസീർ മുള്ളാളി വെബിനാർ നിയന്ത്രിച്ചു.