തനിമ കുവൈത്തിന്റെ “ചെപ്പ്‌” പദ്ധതി ആരംഭിച്ചു

0
26

കുവൈത്ത് സിറ്റി: തനിമ കുവൈറ്റിന്റെ നേതൃത്വത്തിൽ വയനാട്-ചൂരൽമല-വെള്ളാർമല സ്കൂളിലെ 10-ക്ലാസ്സ് കുട്ടികളെ മാനസ്സികമായും -ശാരീരികവുമായി ശാക്തീകരിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ചെപ്പ്‌ അഥവാ ചിൽഡ്രൻ ഹ്യൂമൺ എൻറിച്ച്‌മെന്റ്‌ പ്രോഗ്രാം ( CHEP – Children Human Enrichment Programme) ആരംഭിച്ചു.

ജനുവരി 1ന് നിലവിൽ കുട്ടികൾക്ക്‌ താത്കാലിക പഠനസൗകര്യം ഒരുക്കിയിട്ടുള്ള വയനാട്‌ മേപ്പാടിയിലെ സ്കൂളിൽ തനിമ ഹാർഡ് കോൾ അംഗം ബാബുജി ബത്തേരി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അധ്യാപകൻ ദിലീപ് കുമാർ, വേൾഡ്‌ ഹ്യൂമൺ റൈറ്റ്സ്‌ പ്രൊറ്റക്ഷൻ കമ്മീഷൻ ദേശീയ‌ വൈസ്‌ പ്രസിഡന്റ്‌ റോയ്‌ മാത്യു , വെള്ളാർമല സ്കൂളിന്റെ ഹൃദയ തുടിപ്പായ ഉണ്ണിമാഷ്, മറ്റ്‌ തനിമ ഹാർഡ് കോർ മെമ്പർ എന്നിവർ പങ്കെടുത്ത്‌ ആശംസകൾ നേർന്നു. ചെപ്പിന്റെ കൺവീനർമാരായ എബി പോൾ സ്വാഗതവും ബീന പോൾ നന്ദിയും അറിയിച്ചു.