തനിമ കുവൈത്ത്‌ ഓണത്തനിമ 2023 വടംവലി മത്സരം മാറ്റിവെച്ചു

‌ആഘോഷപരിപാടികൾക്ക്‌ കുവൈത്ത്‌ സർക്കാറിന്റെ ഔദ്യോഗിക നിയന്ത്രണം വന്ന സാഹചര്യത്തിൽ ഒക്ടോബർ 27നു തനിമ കുവൈത്ത്‌ സംഘടിപ്പിക്കാനിരുന്ന 17ആം ദേശീയ വടംവലി മത്സരവും അനുബന്ധ ഓണത്തനിമ പരിപാടികളും മാറ്റി വെക്കുന്നതായ്‌ ഭാരവാഹികൾ അറിയിച്ചു. സാഹചര്യം അനുകൂലാകുന്ന പക്ഷം പുനസംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിക്കുന്നു. ഓണത്തനിമയോട്‌ അനുബന്ധിച്ച് നടക്കുന്ന എ.പി.ജെ അബ്ദുൽകലാം മെമ്മോറിയൽ പേൾ ഓഫ്‌ ദി സ്കൂൾ ‌ അവാർഡ്‌ ദാനത്തിന്റെ പിന്നണി പ്രവർത്തനങ്ങൾ തുടരുന്നതായും വടംവലി മത്സര ടീമുകൾക്ക്‌ രെജിസ്റ്റ്രേഷൻ സംബന്ധിച്ച‌ തുടർവിവരങ്ങൾ സമയബന്ധിതമായ്‌ അറിയിക്കുന്നതാണു എന്ന് തനിമ സ്പോർട്സ്‌ കൺവീനർ ജിൻസ്‌ മാത്യു അറിയിച്ചു.

Thanima Kuwait Onanathanima 2023 Tug-of-War competition postponed.

Officials announced that the 17th National Tug-of-War Competition and related Onathanima events organized by Thanima Kuwait scheduled to be on October 27, has been postponed due to the official control on cultural events by the Govt. The organizers also inform that the competition will be rescheduled later if the situation is favourable. The background preparations of the APJ Abdul Kalam Memorial Pearl of the School award ceremony which is being held in conjunction with Onathanima is continuing , Thanima Sports Convener Jins Mathew informed that further information regarding the registration of the tug-of-war competition teams will be communicated in course of time.