തമിഴ്‌നാട്ടിൽ അപകടം: 2 മലയാളി സ്ത്രീകൾ മരിച്ചു, 10 പേർക്ക് പരിക്ക്

0
11

ദിണ്ടിഗൽ: തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ നത്തത്തിൽ ദേശീയപാതയോരത്തെ പാലത്തിലെ ബാരിക്കേഡിൽ കാർ ഇടിച്ച് രണ്ട് മലയാളി സ്ത്രീകൾ മരിച്ചു, മൂന്ന് കുട്ടികളടക്കം പത്ത് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശികളായ പരാച്ചാലിൽ ശോഭന (62), ശോഭ (52) എന്നിവരാണ് മരിച്ചത്. ശോഭയുടെ മകൾ അശ്വതി കൃഷ്ണ, മരുമകൻ മിഥുൻ രാജ്, ഇരട്ട പേരക്കുട്ടികളായ ഇവാനി, ഇഷാനി, മകൻ ഷെബിൻ, മരുമകൾ അഞ്ജലി, ഷിമാനി, അജിത, ഉണ്ണികൃഷ്ണൻ, അരുന്ധതി എന്നിവർക്കാണ് പരിക്കേറ്റത്. രാജ് ജോലി ചെയ്തിരുന്ന ട്രിച്ചിയിലേക്ക് കുടുംബം യാത്ര ചെയ്യുകയായിരുന്നു. ഈയടുത്താണ് കേരളത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്, അദ്ദേഹത്തിന്‍റെ സാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനായിരുന്നു യാത്ര. സംഘം മധുര മീനാക്ഷി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.