അബുദാബി: യുഎഇയിലെ `സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ പുരസ്കാരം സ്വന്തമാക്കി മലയാളി ഫോട്ടോഗ്രാഫർ. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ടിഎ അൻവർ സാദത്താണ് കഴിഞ്ഞ വർഷം അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ നടത്തിയ `സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ പുരസ്കാരം നേടിയിരിക്കുന്നത്. ഇന്ത്യയിലെ താജ്മഹലിന്റെ ചിത്രം പകർത്തിയതാണ് അൻവർ സാദത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്.ഒരു ലക്ഷം ദിർഹമാണ് ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക. കഴിഞ്ഞ ദിവസം അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നടന്ന ചടങ്ങിൽ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രിയും ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിൽ നിന്നാണ് അൻവർ പുരസ്കാരം ഏറ്റുവാങ്ങിയത്. സമാധാനം എന്ന പ്രമേയത്തിലെ പുരസ്കാരത്തിന്റെ എട്ടാം പതിപ്പായിരുന്നു നടന്നിരുന്നത്.
Home Middle East UAE താജ്മഹലിന്റെ അപൂർവ ചിത്രം പകർത്തിയ മലയാളിക്ക് സ്വന്തമായത് ഒരു ലക്ഷം ദിർഹത്തിന്റെ പുരസ്കാരം