കുവൈറ്റ്: രാജ്യത്തെ താമസനിയമ ലംഘകർക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം ഒരുക്കി കുവൈറ്റ്. ഇപ്പോൾ അനുവദിച്ച പൊതുമാപ്പ് പ്രകാരം അനധികൃത താമസക്കാർക്ക് ഏപ്രിൽ ഒന്നു മുതല്‍ 30 വരെ പിഴ ഒടുക്കാതെ രാജ്യം വിടാൻ അവസരമുണ്ട്. പിന്നീട് നിയമപരമായ മാർഗങ്ങളിലൂടെ രാജ്യത്ത് തിരിച്ചു വരാം. നിശ്ചിത സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
ഏകദേശം ഒരുലക്ഷത്തോളം ആളുകൾ രാജ്യത്ത് അനധികൃതമായി തുടരുന്നുണ്ടെന്നാണ് കണക്കുകൾ.