താമസ നിയമ ലംഘനം: നിരവധി പേർ വീണ്ടും പിടിയിൽ

കുവൈറ്റ് സിറ്റി: റെസിഡൻസി നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രൈവറ്റ് സെക്യൂരിറ്റി സെക്‌ടർ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സുമായി സഹകരിച്ച് ജ്ലീബ് ​​അൽ-ഷുയൂഖ് ഏരിയയിൽ സുരക്ഷാ പരിശോധന കാമ്പയിൻ നടത്തി. റസിഡൻസി നിയമ ലംഘകരെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഇതിൽ നിരവധി നിയമലംഘകരെ പിടികൂടിയതായും നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റെഫർ ചെയ്തതായും അധികൃതർ അറിയിച്ചു. സ്പെഷ്യൽ സെക്യൂരിറ്റി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫയും നിരവധി ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥരും ഓപ്പറേഷന് മേൽനോട്ടം വഹിച്ചു.