കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യാപനത്തെ തുടർന്ന് താമസ രേഖ പുതുക്കുന്നത് അടക്കമുള്ള സർക്കാർ സേവനങ്ങൾ ഓൺ ലൈൻ സംവിധാനത്തിലേക്ക് മാറിയത് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ ഈ സംവിധാനങ്ങൾ
ഗാർഹിക തൊഴിലാളികളെ വീട്ടുതടങ്കലിന് സമമായ സാഹചര്യത്തിലെത്തിച്ചതായും പരാതി ഉണ്ട്.
പതിനായിരക്കണക്കിനു ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനു പുതിയ സംവിധാനങ്ങൾ ദുരുപയോഗിക്കപ്പെടുന്നതായാണ് ആക്ഷേപം .
ഗാർഹിക തൊഴിലാളികളുടെ ഇരുട്ടിൽ നിർത്തി അവരുടെ അറിവ് പോലും ഇല്ലാതെ സ്പോൺസർമാർ അവരുടെ താമസരേഖ പുതുക്കിയാണ് കടുത്ത ചൂഷണത്തിനു വിധേയരാക്കുന്നത് . സ്പോൺസർഷിപ്പ് മാറാൻ അനുവദിക്കാതെ തൊഴിലാളികളുടെ ഇഷ്ടത്തിന് വിരുദ്ധമായി അവരെ വീട്ടുതങ്കലിലാക്കുകയും കടുത്ത പീഢനത്തിനു ഇരയാക്കുന്നതായുമാണ് പരാതികൾ ഉയരുന്നത്. രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നില നിൽക്കുയും, പുതിയ വിസ അനുവദിക്കാതിരിക്കുകയും ചെയുന്ന സാഹചര്യത്തിലാണു ഏജൻസികൾ തൊഴിലാളികളെ ചൂഷണം ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്.
ലിംഗക്കാർക്ക് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ് കുവൈത്തിൽ ഉള്ളത്. ഒരു സാഹചര്യം മുതലാക്കിയാണ് ഏജൻസികളും തൊഴിലാളികൾക്ക് അമിത നിരക്ക് ഈടാക്കുന്നത്
ഇതു മൂലം വീട്ടുടമകൾ തൊഴിലാളിയെ വിശ്രമം നൽകാതെ അധിക ജോലി നൽകി ചൂഷണത്തിനു ഇരയാക്കുകയും ചെയ്യുന്നു.ഇതോടെ വീട്ടു തടങ്കലിലിനു സമാനമായ അവസ്ഥയാണു തൊഴിലാളികൾ നേരിടുന്നത്. നേരത്തെ ഗാർഹിക തൊഴിലാളിയുടെ സാന്നിധ്യത്തിൽ മാത്രമായിരുന്നു ഇവരുടെ താമസ രേഖ പുതുക്കിയിരുന്നത്. താമസ രേഖ പുതുക്കുന്ന സമയത്ത് പുതുക്കിയ തൊഴിൽ കരാറും ഹാജരാക്കണമായിരുന്നു.എന്നാൽ കൊറോണ പശ്ചാത്തലത്തിൽ ഓൺ ലൈൻ വഴി താമസരേഖ പുതുക്കൽ ആരംഭിച്ചതോടെ ഈ നിബന്ധനകൾ പാലിക്കാതെയാണു ഇപ്പോൾ താമസ രേഖ പുതുക്കി വരുന്നത്.ഈ അവസരം ദുരുപയോഗപ്പെടുത്തിയാണ് ഇപ്പോൾ ഏജൻസികൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. ഇത് പരിഹരിക്കാൻ മൂന്നു നിർദ്ദേശങ്ങളാണു ഈ രംഗത്തെ വിദഗ്ദർ മുന്നോട്ട് വെക്കുന്നത്. ഓൺ ലൈൻ വഴി
താമസ രേഖ പുതുക്കുമ്പോൾ തൊഴിലാളി ഒപ്പിട്ട തൊഴിൽ കരാർ അറ്റാച്ചുചെയ്യുക,
കരാറിലുള്ള തൊഴിലാളിയുടെ ഒപ്പും പാസ്പോർട്ടിലെ ഒപ്പും ഇലക്ട്രോണിക് ലിങ്ക് വഴി താരതമ്യം ചെയ്ത് ഒത്തു നോക്കി ഉറപ്പ് വരുത്തുക, സംശയം തോന്നുന്ന സാഹചര്യത്തിൽ തൊഴിലാളിയുമായി ബന്ധപ്പെട്ട് യാതൊരു വിധ സമ്മർദ്ദത്തിനും വിധേയരാകാതെയാണു കരാറിൽ ഒപ്പിട്ടിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുക മുതലായ കാര്യങ്ങൾ താമസ കാര്യ വിഭാഗം ഉദ്യോഗസ്ഥർ പാലിക്കണമെന്നാണു ഈ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്.