തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തിൽ രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു

0
31

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചാക്ക കിൽ സിപിഎം-ബിജെപി സംഘര്‍ഷം. സിപിഎം ലോക്കല്‍ കമ്മിറ്റി ആംഗം അടക്കം രണ്ട് പേര്‍ക്ക് വെട്ടേറ്റു.
ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ചാക്ക വായനശാലയ്ക്ക് സമീപം വച്ച് സംഘര്‍ഷം നടക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പേട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.