തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ വെടിവെപ്പ്

0
130
Shooting a gun in night

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ വെടിവെപ്പുണ്ടായി. മുഖം മറച്ചെത്തിയ മറ്റാെരു സ്ത്രീയാണ് എയർഗൺ ഉപയോച്ച് വെടിവെച്ചത്. വഞ്ചിയൂരിൽ രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. പടിഞ്ഞാറെകോട്ട ചെമ്പകശ്ശേരി റസി‍ഡൻസ് അസോസിയേഷനിലെ പങ്കജ് വീട്ടിൽ സിനിക്കാണ് വെടിയേറ്റത്. പരിക്ക് ഗുരതരമല്ല. കൊറിയർ നൽകാനെന്ന പേരിൽ സിനിയുടെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. യുവതി ഓടി രക്ഷപെട്ടു. സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.