തിരുവനന്തപുരം: ബാലരാമപുരത്തെ വസതിയിൽ നിന്ന് കാണാതായി മണിക്കൂറുകൾക്കകം കിണറ്റിൽ മൃതദേഹം കണ്ടെത്തിയ രണ്ടുവയസ്സുകാരി ദേവേന്ദുവിൻ്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. അമ്മ ശ്രീതുവിന് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കുടുംബാംഗങ്ങൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യം വന്നതോടെ അന്വേഷണം കൂടുതൽ വഴിത്തിരിവായി . വ്യാഴാഴ്ച രാവിലെ ദേവേന്ദുവിനെ കാണാതായതായി പരാതി ലഭിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്.