തീപിടുത്ത സാധ്യതയെ തുടർന്ന് അങ്കർ ബാറ്ററികൾ തിരിച്ചുവിളിച്ച് കുവൈറ്റ്

0
20

കുവൈറ്റ് : അങ്കർ 335 (20,000mAh, 22.5W) പവർ ബാങ്കായ മോഡൽ A1647-ൽ ഉപയോഗിച്ച അഞ്ച് അങ്കർ ലിഥിയം-അയൺ ബാറ്ററികൾ തിരിച്ചുവിളിച്ചതായി പ്രഖ്യാപിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. ഈ ബാറ്ററികളുടെ നിർമ്മാണ തകരാർ മൂലം ഇതിന്റെ തീപിടുത്ത സാധ്യത കൂടുതലാണ്. ഇതേ തുടർന്നാണ് ഇവ തിരിച്ചുവിളിക്കുന്നത്. ഉപഭോക്താക്കൾ ഉടൻ തന്നെ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്താനും പകരം വയ്ക്കുന്നതിന് ആസ്റ്റോർ അല്ലെങ്കിൽ ആങ്കർ ഇന്നൊവേഷൻസ് സ്റ്റോറുകളുമായി ബന്ധപ്പെടാനും നിർദ്ദേശിക്കുന്നു.