തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (TRASSK) മഹോത്സവം 2k24 ഡിസംബർ 13ന്

0
23

കുവൈത്ത് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ 18ാം വാർഷികാത്തൊടനുബന്ധിച്ചു മഹോത്സവം 2k24 സംഘടിപ്പിക്കുന്നു. ഡിസംബർ 13ന് വൈകീട്ടു 4:00 മണിയോടെ മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുക. വർണശബലമായ ഘോഷയാത്രയോടെ ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യഅഥിതിയായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എത്തുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. നൃത്യദി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും കുവൈറ്റിലെ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ കേളി വാദ്യകലാപീഠം അണിയിച്ചൊരുക്കുന്ന ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്. സാംസ്കാരിക സമ്മേളനത്തിൽ വെച്ചു 2023/24 പ്രവർത്തനവർഷത്തിൽ 10,+2 വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ, 11 കുട്ടികൾക്ക് മെറിറ്റ് അവാർഡ് നൽകി ആദരിക്കും. ഒപ്പം ഈ വർഷം ആദ്യമായി +2 തലത്തിൽ കുവൈറ്റിൽ വെച്ചു കൂടുതൽ മാർക്ക്‌ കരസ്തമാക്കിയ (ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 99.4% മാർക്ക് )ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വിദ്യാർത്ഥിനി ഹന്ന റാഹേൽ സക്കറിയയെയും സംഘടനയുടെ വിവിധസ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും, വനിതാവേദി ജനറൽകൺവീനർ, അഡ്വൈസറി ബോർഡ് അംഗം കൂടാതെഎക്സിക്യൂട്ടീവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള, ഈ വർഷത്തെ ഗർഷോ അവാർഡ് ലഭിച്ച ഷൈനിഫ്രാങ്കോയെയും മഹോത്സവം വേദിയിൽ വെച്ച് ആദരിക്കും. സാംസ്കാരിക സമ്മേളനത്തിന് ശേഷം പ്രശസ്ത സിനിമപിന്നണി ഗായകരായ അഞ്ചു ജോസഫ്, ലിബിൻ സക്കറിയ, വൈഷ്ണവ്, റയാനാ രാജ് കൂടാതെ ഡിജെ സാവിയോഎന്നിവർ ഒരുക്കുന്ന സംഗീത വിരുന്നു ഉണ്ടായിരിക്കുന്നതാണ്. മുൻ വർഷങ്ങളിൽ ചെയ്തു പോരുന്ന ഭവന നിർമാണ പദ്ധതി ഈ വർഷവും തുടരുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ മീഡിയ കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ, പ്രസിഡന്‍റ് ബിജു കടവി, പ്രോഗ്രാം കൺവീനർ ജഗദാംബരൻ, സെക്രട്ടറി മുകേഷ് ഗോപാലൻ, വനിതാവേദി ജനറൽ കൺവീനർ ജസ്നി ഷമീർ, ട്രെഷറർ തൃതീഷ് കുമാർ എന്നിവർ സംസാരിച്ചു. മറ്റു അസോസിയേഷൻ ഭാരവാഹികൾ ആയ സിജോ എം.എൽ, സി.ഡി ബിജു, ജിൽ ചിന്നാൻ, ഷന ഷിജു, സകീന അഷ്‌റഫ്‌ എന്നിവരും സന്നിഹിതരായിരുന്നു.