-
തൃശ്ശൂർ: തൃശ്ശൂര്‍ പൂരത്തിനെത്തുന്നവർ
സുരക്ഷയുടെ ഭാഗമായി ബാഗുകള്‍
ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. ഇക്കാര്യം
പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ
കൃഷിമന്ത്രി വി എസ് സുനില്‍കുമാറും,
ഉദ്യോഗസ്ഥരും,പൊലീസും
രംഗത്തിറങ്ങും. പൂരം വെടിക്കെട്ടിന്
കൂടുതല്‍ ശക്തമായ സുരക്ഷാ
സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താനും
മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
ഉദ്യോഗസ്ഥരുടെയും,ദേവസ്വം
അധികൃതരുടെയും സംയുക്തയോഗം
തീരുമാനിച്ചു.ഇതിനായി നഗരത്തില്‍ സിസിടിവി
ക്യാമറകള്‍ കൂടുതലായി സ്ഥാപിക്കും.
സന്ദര്‍ശകര്‍ക്ക് സുഗമമായി വെടിക്കെട്ട്
കാണാനുള്ള എല്ലാ സൗകര്യവും
ഏര്‍പ്പെടുത്തും. ദുരന്ത നിവാരണ
പദ്ധതിയുടെ ഭാഗമായി എല്ലാ
വകുപ്പുകളെയും ഉള്‍പ്പെടുത്തി
മോക്ഡ്രില്‍ നടത്തും. ഓരോ
വെടിക്കെട്ടിലും ഉപയോഗിക്കുന്ന
കരിമരുന്നിന്‍റെ അളവ് എത്രയെന്ന്
പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ
കളക്ടര്‍ക്ക് നല്‍കുവാന്‍ തിരുവമ്പാടി,
പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. കൂടാതെ
വെടിക്കെട്ട് നടത്തുന്ന വിദഗ്ധ
തൊഴിലാളികളുടെ പൂര്‍ണമായ
പേരുവിവരവും കളക്ടര്‍ ക്ക്
നല്‍കണമെന്ന നിർദ്ദേശവും
നൽകിയിട്ടുണ്ട്.