തൃശ്ശൂർ സ്വദേശി സൗദിയിൽ മരിച്ചു

0
31

ദമാം: തൃശ്ശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി രാജഗോപാൽ (60) ആണ് മരിച്ചത്. അൽ സാമിൽ അലൂമിനിയം കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയോടെ ജോലി സ്ഥ‌ലത്ത് വച്ചാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജയലക്ഷ്മിയാണ് ഭാര്യ. ഒരു മകളുണ്ട്. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന രാജഗോപാലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ‌ പുരോഗമിക്കുകയാണ്.