പാലക്കാട്: തേങ്കുറിശ്ശിയിൽ യുവാവ് ദുരഭിമാന കൊലയ്ക്ക് ഇരയായ സംഭവത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട അനീഷിൻ്റെ കുടുംബം
ഭാര്യ വീട്ടുകാരുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ടെന്നു കാണിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല എന്നാണ് ആരോപണം . കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യയുടെ അച്‌ഛൻ അമ്മാവൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയെങ്കിലും ഇവർക്കൊപ്പം ഒപ്പം പെൺകുട്ടിയുടെ മുത്തച്ഛനും ഒന്നും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് അനീഷിനെ ബന്ധുക്കളുടെ വാദം.
തെങ്കുറുശി ഇലമന്ദം സ്വദേശി അനീഷ് തെങ്കുറിശിക്ക് സമീപം മാനാംകുളമ്പിൽ വച്ചാണ് കൊല്ലപ്പെട്ടത്.
യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനുംകൂടി നടുറോട്ടിൽ ഇട്ട് വെട്ടിക്കൊല്ലുകയായിരുന്നു.