തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം കൊടുത്തില്ലേൽ പണി കിട്ടും

0
74

കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ നടപടി എടുക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് നൽകാൻ കമ്പനികളെ ബാധ്യസ്ഥമാക്കുന്ന സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിനുള്ള സംവിധാനം ചർച്ച ചെയ്യുന്നതിനായി നിരവധി കമ്പനികളുടെ പ്രതിനിധികളുമായി പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഫഹദ് അൽ യൂസഫ് കൂടിക്കാഴ്ച നടത്തി. സർക്കാർ തീരുമാനം ലംഘിക്കുന്ന കമ്പനികൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനികൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തൊഴിലാളികൾക്ക് സ്ഥിരമായി ശമ്പളം നൽകുന്നതിനുമായി പരിശോധനാ കാമ്പയിൻ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.