ദമ്പതികൾ ക്വാറിയിലേക്ക് ചാടി; ഭർത്താവ് മരിച്ചു, ഭാര്യയെ രക്ഷപ്പെടുത്തി

0
39

വയനാട്: ദ്വാരകയിലെ ഉപയോഗശൂന്യമായ ക്വാറിയിലേക്ക് ചാടി ദമ്പതികൾ. ഭർത്താവ്രാജേഷ് (33) മുങ്ങിമരിച്ചു, ഭാര്യ സന്ധ്യയെ നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഫയർഫോഴ്‌സ് എത്തി രാജേഷിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതനായ ഉത്തമൻ്റെയും മാധവിയുടെയും മകനാണ് രാജേഷ്. ആദി എന്ന മകളും ആറുമാസം പ്രായമുള്ള കുട്ടിയുമുണ്ട്.