കുവൈത്ത് സിറ്റി: ദസ്മ,അബു ഹലീഫ പ്രദേശങ്ങളിൽ തീപിടിത്തമുണ്ടായി. അബു ഹലീഫ പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ മരവും കിർബി ഉപകരണങ്ങളും ഉൾപ്പെടെ കത്തിനശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യാതെ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.
കൂടാതെ, ദസ്മ പ്രദേശത്തും പുലർച്ചെ തീപിടുത്തമുണ്ടായതായി അഗ്നിശമന വകുപ്പ് റിപ്പോർട്ട് ചെയ്തു. ഈ സംഭവത്തിൽ ഒരു മരം കത്തുകയും തുടർന്ന് നിരവധി വാഹനങ്ങളിലേക്ക് പടരുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ വേഗത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.