ദുബായിൽ പ്രവാസി മലയാളി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

0
27

ദുബായ്: കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മലയാളി ആത്മഹത്യ ചെയ്തു. കൊല്ലം പ്രാക്കുളം സ്വദേശി അശോകന്‍ പുരുഷോത്തമന്‍ (47) ആണ് മരിച്ചത്. ജബൽ അലിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

കാലിലെ ഞരമ്പുകള്‍ മുറിച്ച ശേഷമാണ് അശോകൻ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന ബസിന് മുകളില്‍ വീണ അദ്ദേഹത്തെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാൾ ജീവനൊടുക്കിയതെന്ന വാർത്തകൾ പ്രചരിച്ചെങ്കിലും അധികൃതർ നിഷേധിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അശോകന്റെ മരണം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ലെന്നും അസ്വഭാവിക മരണമായതിനാല്‍ അധികൃതര്‍ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിക്കിയ ശേഷം കുടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.