ദുബായ്: ദുബായിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവർധനവ് പ്രഖ്യാപിച്ചു. 150 മുതൽ 3000 ദിർഹം വരെയാണ് വർധനവ് എന്നാണ് മാനവ വിഭവശേഷി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്‍ദുല്ല ബിന്‍ സായിദ് അല്‍ ഫലാസി അറിയിച്ചിരിക്കുന്നത്. മാർച്ച് മുതൽ പുതിയ ശമ്പള പരിഷ്കാരം പ്രാബല്യത്തിൽ വരും. 47000 സർക്കാർ ജീവനാക്കാർക്കാകും പുതിയ ശമ്പളപദ്ധതിയുടെ പ്രയോജനം ലഭിക്കുക.
2018ലെ ദുബായ് മാനവ വിഭവശേഷി മാനേജ്‍മെന്റ് നിയമം -8 പ്രകാരം ദുബായ് സര്‍ക്കാറിന് കീഴിലുള്ള വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ വേതന പദ്ധതി ബാധകമാവുന്നത്. എന്നാല്‍ താല്‍കാലികാടിസ്ഥാനത്തിലോ പ്രത്യേക കരാറുകളിന്മേലോ പാര്‍ട്ട് ടൈം അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ തങ്ങളുടെ ഗ്രേഡുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി ശമ്പളം ഇപ്പോള്‍തന്നെ വാങ്ങുന്നവര്‍ക്കും പുതിയ പദ്ധതിയുടെ ഗുണം ലഭിക്കില്ല.