ദുബായ് വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ മലയാളിയെ നാളെ നാട്ടിലെത്തിക്കും

0
27

ദുബായ്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാളെ നാട്ടിലെത്തിക്കും. മാവേലിക്കര സ്വദേശി വിനു എബ്രഹാമിനെയാണ് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിക്കുന്നത്. കഴിഞ്ഞ നവംബര്‍ 9 നാണ് ദുബായ്-അൽഐൻ റോഡിൽ വച്ച് വിനുവും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപെടുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഗ്ലോബല്‍ വില്ലേജ് സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അപകടത്തിൽ കായംകുളം സ്വദേശി രതീഷ് ബാബു (31) മരിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ മറ്റൊരു സുഹൃത്ത് തിരുവല്ല സ്വദേശി സിബിയെ കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു. ഇയാൾ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണിപ്പോള്‍.