ദേശീയ ഐക്യം തകർക്കാൻ ശ്രമം: വനിത മാധ്യമപ്രവര്‍ത്തക അറസ്റ്റിൽ

0
68

കുവൈറ്റ് സിറ്റി: ദേശീയ ഐക്യം തകർക്കുന്ന രീതിയിലുള്ള വാർത്തകൾ തന്‍റെ സ്വകാര്യ സാറ്റലൈറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത വനിത മാധ്യമപ്രവര്‍ത്തകയെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് അറസ്റ്റ് ചെയ്തതായി സുരക്ഷ വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അപമാനിച്ചുവെന്ന കുറ്റവും ത മാധ്യമപ്രവര്‍ത്തകക്കെതിരെ ഉയർന്നിട്ടുണ്ടെന്ന് അൽ ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതുവരെ മാധ്യമപ്രവർത്തകയെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയുടെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.