കുവൈറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈറ്റിൽ ഇത്തവണ അഞ്ച് ദിവസത്തെ അവധി. ഫെബ്രുവരി 25,26 തീയതികളിലാണ് കുവൈറ്റിൽ ദേശീയദിനവും ലിബറേഷൻ ദിനവും യഥാക്രമം കൊണ്ടാടപ്പെടുന്നത്. ഇത് ഈ വർഷമെത്തുന്നത് ചൊവ്വ, ബുധൻ ദിവസങ്ങളിലാണ്. ഇതിന് തൊട്ടടുത്ത ദിനമായ വ്യാഴവും അവധിയാണ്. കുവൈറ്റിലെ ചട്ട പ്രകാരം രണ്ട് പൊതു അവധികൾക്കിടയിൽ വരുന്ന ദിനവും അവധി ദിനമായാണ് കണക്കാക്കപ്പെടുന്നത്. അതനുസരിച്ചാണ് ദേശീയ ദിനമായ ബുധനും പൊതു അവധി ദിനമായ വെള്ളിക്കും ഇടയിലുള്ള വ്യാഴാഴ്ചയും അവധി നൽകിയിരിക്കുന്നത്.
എല്ലാം കണക്കിലെടുത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 26 ചൊവ്വ മുതൽ 29 ശനി വരെ അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. ഔദ്യോഗിക ജോലികൾ മാര്‍ച്ച് ഒന്ന് മുതലാകും പുനഃരാരംഭിക്കുക എന്നും അറിയിച്ചിട്ടുണ്ട്.