ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം ദുരുദ്ദേശ്യപരം: കെ.ഐ.സി

0
33

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ മറവിൽ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം ദുരുദ്ദേശ്യപരമാണെന്നും ഭരണഘടനാ വകവെച്ചുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നുംകുവൈത്ത് കേരള ഇസ്ലാമിക് കൌൺസിൽ( കെ.ഐ.സി ) കേന്ദ്രസെക്രട്ടറിയേറ്റ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നിലവിൽ സ്‌കുളുകളിൽ പോകാത്ത ലക്ഷക്കണക്കിന് കുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടാക്കാനാണ് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകേണ്ടത്, പഠനം മുടക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുമല്ല പ്രവർത്തിക്കേണ്ടത്. മത സംവിധാനങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റത്തിന്റെ തുടക്കമായിട്ടാണ് മദ്രസ സംവിധാനങ്ങളെ തുടച്ചു നീക്കാനുള്ള ഈ ശ്രമം ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തുന്നത്. വിദ്യാഭ്യാസ നിലവാരത്തിൻ്റെ പേര് പറഞ്ഞു കൃത്യമായി ആസൂത്രണം ചെയ്‌ത ഒരു വർഗീയ അജണ്ട ഒളിച്ചു കടത്താനാണ് ബാലാവകാശ കമ്മിഷന്റെ പേരിൽ ഇപ്പോൾ ശ്രമം നടത്തുന്നത്. മതേതര സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും രാഷ്ട്രീയമായും, നിയമപരമായും ഇതിനെ നേരിടണമെന്നും കെ.ഐ.സി നേതാക്കൾ കൂട്ടിച്ചേർത്തു.