കുവൈത്ത് സിറ്റി : രാജ്യത്തിൻ്റെ 64-ാമത് ദേശീയ ദിനത്തെയും 34 – ാമത് വിമോചന ദിനത്തെയും അനുസ്മരിച്ചുകൊണ്ട് ഞായറാഴ്ച വൈകുന്നേരം കുവൈറ്റിൻ്റെ ആകാശത്ത് ഡ്രോൺ ഷോ നടന്നു. കാഴ്ചക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് ആകർഷകമായ ആകാശ ചിത്രങ്ങൾ ഡ്രോൺ ഷോ പ്രദർശിപ്പിച്ചു. അറേബ്യൻ ഗൾഫ് ട്രീറ്റിന് മുകളിലൂടെ പറന്നാണ് ഡ്രോണുകൾ ആകാശ വിസ്മയം തീർത്തത്. ഐക്യത്തിൻ്റെയും അഭിമാനത്തിൻ്റെയും ശക്തമായ പ്രതീകമായ കുവൈറ്റ് പതാകയും തിളങ്ങുന്ന ലൈറ്റുകളിൽ “ബ്യൂട്ടിഫുൾ കുവൈറ്റ്” എന്ന വാചകത്തിൻ്റെ കലാപരമായ റെൻഡറിംഗും ഏരിയൽ ഡിസ്പ്ലേയിൽ അവതരിപ്പിച്ചു . ഡ്രോൺ സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗം വിനോദത്തിലും ദേശീയ ആഘോഷങ്ങളിലും ആധുനിക മുന്നേറ്റങ്ങൾ സ്വീകരിക്കുന്നതിനുള്ള കുവൈത്തിൻ്റെ സമർപ്പണത്തെയാണ് ഇത് എടുത്തുകാണിക്കുന്നത് .