കുവൈത്ത് സിറ്റി: കിഴക്കൻ ദോഹ ബീച്ചിലെ എണ്ണച്ചോർച്ച കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുമായി (കെഎൻപിസി) സഹകരിച്ച് നിയന്ത്രണവിധേയമാക്കിയതായി എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി (ഇപിഎ) ശനിയാഴ്ച സ്ഥിരീകരിച്ചു. എന്നിരുന്നാലും ബന്ധപ്പെട്ട അധികൃതർ സമുദ്ര പരിസ്ഥിതിയും ബീച്ചുകളും നിരീക്ഷിക്കുന്നത് തുടരുമെന്ന് സാങ്കേതിക കാര്യങ്ങളുടെ ഇപിഎ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ-സൈദാൻ അറിയിച്ചു. കിഴക്കൻ ദോഹ ബീച്ചിലെ എണ്ണ മലിനീകരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ലഭിച്ച പരാതിയിൽ, ശനിയാഴ്ച സ്ഥലം പരിശോധിച്ചുവെന്നും ബീച്ചിൽ വ്യാപിച്ച എണ്ണ ചോർച്ച കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എണ്ണ ചോർച്ച കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതിയെക്കുറിച്ച് എല്ലാ ബോഡികളെയും അറിയിച്ചിട്ടുണ്ട്. 1 ബന്ധപ്പെട്ട സ്ഥാപനങ്ങൾ ബീച്ച് വൃത്തിയാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.