ധന സഹായത്തിനായി അപേക്ഷിക്കുന്നവർ ശരിയായ കോൺടാക്ട് നമ്പറുകൾ നൽകണമെന്ന് എംബസ്സി

0
14

ഇന്ത്യൻ എംബസിയിലെ ക്ഷേമ നിധിയിൽ (ICWF) നിന്നുള്ള ധന സഹായത്തിനായി അപേക്ഷിക്കുന്നവർ അവരുടെ ശരിയായ കോൺടാക്ട് നമ്പറുകൾ നൽകണമെന്ന് എംബസ്സി അറിയിച്ചു. എംബസ്സി വഴിയും സേവന കേന്ദ്രങ്ങൾ വഴിയും ലഭിച്ച അപേക്ഷകളിൽ നല്ലൊരു ശതമാനവും കോൺടാക്ട് നമ്പറുകൾ തെറ്റായി നൽകിയിരിക്കുകയാണ്. ഇത് കാരണം അപേക്ഷകാരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും എംബസി വ്യക്തമാക്കുന്നു. എംബസിയിൽ ലഭിക്കുന്ന അപേക്ഷകൾ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ മൂന്നംഗ പാനൽ പരിശോധിച്ച് സഹായം അനുവദിക്കുകയാണ് ചെയ്യുന്നത്. അപേക്ഷകരുമായി ബന്ധപ്പെടാനായി നൽകിയ നമ്പറുകൾ പലതും തെറ്റായതിനാൽ പാനൽ അംഗങ്ങൾക്ക് അപേക്ഷർത്ഥികളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഇത് കാരണം അർഹരായ ആളുകൾക്ക് സഹായം നൽകാൻ കഴിയുന്നില്ലെന്നും എംബസ്സി അറിയിപ്പിൽ പറയുന്നു.. അപേക്ഷകർ നിർബന്ധമായും തങ്ങൾ നൽകുന്ന നമ്പറുകൾ ശരിയാണെന്നു ഉറപ്പിക്കണമെന്നും എംബസ്സി വ്യക്തമാക്കി..