ധാര്‍മ്മിക പ്രതിസന്ധി പരിഹിക്കാന്‍ സമൂഹം സജ്ജറാകണം  – റിഹാസ് പുലാമന്തോള്‍ 

0
22
കുവൈത്ത് :
അധാര്‍മിക വല്‍കരിക്കപ്പെടുന്ന സാമൂഹിക പരിസരങ്ങളെ ധാര്‍മികമാക്കുക എന്നത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് എം.എസ്സ്.എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍ പ്രസ്താവിച്ചു. ധാര്‍മികതയെ കാത്തുവെക്കുക എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന്‍റെ പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍റെ പുരോയാനത്തില്‍ ധര്‍മ്മബോധം നഷ്ടപ്പെടുന്നത് ഭൗതികമായ താല്‍പര്യങ്ങളോടുള്ള ആസക്തിയും ആത്മീയ ജീവിതത്തോടുള്ള വിരക്തിയുമാണ്. റിഹാസ് വിശദീകരിച്ചു
ക്യാംപയിന്‍റെ ഭാഗമായി ടീന്‍സ്മീറ്റ്, ഫാമിലി എംപര്‍മെന്‍റ് പ്രോഗ്രാം, ഗൃഹസന്ദര്‍ശനം, അയല്‍കൂട്ടം, ബാച്ച്ലേഴ്സ് ഡേ, ലഘുലേഖ വിതരണം എന്നിവയും മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, കയ്യെഴുത്ത് മാഗസിന്‍, പെയ്ന്‍റിംഗ് തുടങ്ങി മത്സരങ്ങളും സംഘടിപ്പിക്കും.
സംഗമത്തില്‍ ഐ.ഐ.സി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാന്‍ നന്ദിയും പറഞ്ഞു.
Photo:
 ദ്വൈമാസ കാംപയിന്‍റെ പ്രചരണോദ്ഘാടനം റിഹാസ് പുലാമന്തോൾ നിർവ്വഹിക്കുന്നു