നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍

0
20

കൊച്ചി: നടന്‍ മോഹന്‍ലാൽ ആശുപത്രിയില്‍ ചികിത്സ തേടി . ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. ശ്വാസകോശ അണുബാധ ഉണ്ടായിരുന്നതായും ചികിത്സിച്ച ഡോ. ഗിരീഷ് കുമാർ. കെ.പി. അറിയിച്ചു. അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.