നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ പ്രസംഗത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ

ഒരു മുസ്ലീമിനെ തീവ്രവാദിയാക്കി ജയിലിൽ അടക്കാൻ എളുപ്പമാണ്. ഒരു ഹിന്ദു നാവിക ഓഫീസറുടെ മകളായ എന്നെ അറസ്റ്റ് ചെയ്യാതിരുന്നത് അല്പം കടന്ന കൈ ആയിപ്പോകും എന്ന് തോന്നിയത് കൊണ്ടാവാം. ഉമർ ഖാലീദും ഷർജീൽ ഇമാമും പങ്കെടുത്ത സമരങ്ങളിൽ ഞാനും ഉണ്ടായിരുന്നു.

ഉമർ ഖാലീദിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ഡൽഹി ഹൈക്കോടതി ജഡ്ജി പിന്മാറി. എന്താ നിങ്ങൾക്ക് ആ കേസ് കേൾക്കാനുള്ള വിദ്യാഭ്യാസമില്ലേ? കെല്പില്ലേ ? നിങ്ങൾക്ക് ശമ്പളം തരുന്നത് നികുതിദായകൻ്റെ കാശ് കൊണ്ടാണ് . കേസുകളിൽ നിന്ന് പിന്മാറുന്നത് അവരോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറുന്നതിന് തുല്യമല്ലേ? അവരെ നിങ്ങൾ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്? നീതി വാക്കുകളിലൂടെ നടപ്പിലാക്കാനാവില്ല പ്രവൃത്തിയിലൂടെ മാത്രമേ പറ്റൂ. ഞാൻ നിങ്ങളോട് കൂടുതൽ ഒന്നും ആവശ്യപ്പെടുന്നില്ല, നിങ്ങളുടെ ജോലി കൃത്യമായി ചെയ്യണം എന്ന് മാത്രമാണ് എൻ്റെ ആവശ്യം. മോദിയോടൊപ്പം പൂജ ചെയ്യാൻ നിങ്ങൾക്ക് സമയമുണ്ട്. നാല് വർഷമായി ജയിലിൽ കിടക്കുന്നവൻ്റെ ജാമ്യാപേക്ഷ കേൾക്കാൻ സമയമില്ല.