കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) ഫഹാഹീൽ മേഖല ‘മർഹബൻ യാ റമളാൻ’ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു.മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്ദുൽ റഷീദ് മസ്താൻ അധ്യക്ഷത വഹിച്ചു.കെ ഐ സി ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു.യുവ പണ്ഡിതനും പ്രഭാഷകനുമായ ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിർവഹിച്ചു.നന്മകൾക്കോരോന്നും അനേകമിരട്ടി പ്രതിഫലങ്ങൾ അല്ലാഹു വാഗ്ദത്തം ചെയ്ത വിശുദ്ധ റമളാൻ ജീവിതത്തെ പുനക്രമീകരിക്കാനുള്ള വേദിയായി മാറ്റണമെന്നും നന്മയുടെ വെളിച്ചത്തിൽ ജീവിതം ധന്യമാക്കനാമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.കെ.ഐ.സി കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി, മെഹ്ബൂല മേഖല പ്രസിഡണ്ട് മുഹമ്മദ് ആദിൽ പി, മെഡ് എക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രധിനിധി ജസീൽ ഹുദവി തുടങ്ങിയവർ ആശംസൾ നേർന്നു.ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്ര നേതാക്കൾക്ക് ചടങ്ങിൽ വെച്ച് സ്വീകരണം നൽകി.കേന്ദ്ര-മേഖല -യൂണിറ്റ് നേതാക്കൾ സംബന്ധിച്ചു.ജനറൽ സെക്രട്ടറി ഹംസക്കുട്ടി കെ പി സ്വാഗതവും ട്രഷറർ ഇല്യാസ് ബാഹസ്സൻ തങ്ങൾ നന്ദിയും പറഞ്ഞു.