കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 ന് കുവൈത്തിലെത്തും. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ് ഉൾപ്പെടെയുള്ള പ്രമുഖരുമായി മോദി ചർച്ച നടത്തും. ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി കുവൈത്തിലെത്തുന്നത്. കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്യയ കുവൈത്ത് സന്ദർശിക്കാനുള്ള ക്ഷണക്കത്ത് മോദിക്ക് കൈമാറിയിരുന്നു.