നഷ്ടപ്പെട്ടത് രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക പരിഷ്കാരങ്ങളുടെ സൂത്രധാരനെയും :കുവൈത്ത് കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി

0
11

കുവൈത്ത് സിറ്റി: മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യം ഒരു ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക പരിഷ്കാരങ്ങളുടെ സൂത്രധാരനെയും നഷ്ടപ്പെട്ടു എന്ന് കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി. അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് എന്നും രേഖപെടുത്തും മൻമോഹൻ സിംഗിന്റെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു തീരാനഷ്ടമാണെന്നും മനുഷ്യത്വം, കഠിനാധ്വാനം, മാന്യത, ദീർഘവീക്ഷണം എന്നിവ എങ്ങനെ രാഷ്ട്രീയത്തിലും വ്യക്തിപരമായ ജീവിതത്തിലും മുന്നോട്ടുകൊണ്ടുപോകാം എന്നതിന് മൻമോഹൻ സിംഗ് ഒരു ഉദാത്ത ഉദാഹരണമാണെന്നും വാർത്തകുറിപ്പിൽ അറിയിച്ചു