നാടിൻ്റെ പെരുമ വിളിച്ചോതി ഏഴാമത് ഒരുമയോടെ ഒളവറ

0
18

യു.എ.ഇ ഒളവറ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുമയോടെ ഒളവറ ഏഴാമത് ഫാമിലി ഫെസ്റ്റ് 2024 ഡിസംബർ 1ന് ദുബായ് ആഷിയാന ഫാം ഹൗസിൽ വെച്ച് നടന്നു. സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും മികവ് തെളിയിച്ച സംഗമം രാവിലെ ഒൻപതു മണിക്കാരംഭിച്ച് രാത്രി പന്ത്രണ്ട് മണി വരെ നീണ്ടുനിന്നു. വ്യത്യസ്ഥങ്ങളായ കായിക മത്സരങ്ങളും, കലാവിരുന്നുകളുമായി നിറഞ്ഞു നിന്ന ഒരുമയോടെ ഒളവറ സീസൺ-7 സ്വാഗതസംഘം ചെയർമാൻ പി എം നൂറുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ കുവൈത്തിൽ നിന്നും എത്തിയ നളിനാക്ഷൻ ഒളവറ ഉത്ഘാടനം ചെയ്തു. നാട്ടിൽ നിന്നും എത്തിയ എസ് എൻ അഹമ്മദ്, കെ പി മുകുന്ദൻ, അബ്ദുൾ റഹീം ഹാജി, പി എം അബ്ദുൾ സലാം, അഞ്ചില്ലത്ത് മുഹമ്മദ്, കുവൈത്തിൽ നിന്നുമെത്തിയ വി അബ്ദുൾ റസാഖ്, റഫീക് ഒളവറ എന്നിവരം സന്നിഹിതരായിരുന്നു. സ്വാഗത സംഘം ജനറൽ കൺവീനർ അബ്ദുൽ ഷുക്കൂർ എം സ്വാഗതവും ഒളവറ പ്രവാസി കൂട്ടായ്മ കമ്മിറ്റി ജനറൽ സെക്രട്ടറി റംഷാദ് എം.വി നന്ദി പറഞ്ഞു.