നാല് എംഎല്‍എമാര്‍ക്ക് ശാസന

0
39

പ്രനിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് നടപടി. നാല് എംഎല്‍എമാര്‍ക്ക് ശാസന. റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രതിഷേധം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ശ്രീരാമകൃഷ്ണന്‍ സ്പീക്കറുടെ ഡയസില്‍ കയറിയ ചിത്രങ്ങളുമായി പ്രതിപക്ഷം. ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പുറത്തേക്ക് പോയി..

നടപടിയെ തുടർന്ന്‌  തുടർന്ന്‌ പ്രതിപക്ഷം ഇന്ന്‌  ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ചു. ബഹളത്തെ തുടർന്ന്‌ സഭ നിർത്തിവെച്ചിരിക്കുകയാണ്‌.

ഷാഫി പറമ്പിൽ എംഎഐയെ പൊലീസ്‌ മർദ്ദിച്ചുവെന്നാരോപിച്ച്‌   പ്രതിപക്ഷം കൊണ്ടുവന്ന  അടിയന്തിര പ്രമേയത്തിന്‌ ഇന്നലെ അനുമതി നിഷേധിച്ചിരുന്നു.  ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച്‌ ബഹളമുണ്ടാക്കി. ഇതിനിടെയാണ്‌ നാല്‌  അംഗങ്ങൾ ഡയസിൽ കയറി മുദ്രാവാക്യം  വിളിച്ചത്‌.