നാല് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം: തീര്‍ത്ഥയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

0
15
പ്രതീകാത്മ ചിത്രം

കുവൈറ്റ്: അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒൻപതുകാരിയുടെ മൃതദേഹം നാല് മാസത്തെ കാത്തിരിപ്പിനൊടുവില്‍ നാളെ നാട്ടിലെത്തിക്കുംനാല് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം: തീര്‍ത്ഥയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കുവൈറ്റ്: അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒൻപതുകാരിയുടെ മൃതദേഹം നാല് മാസത്തെ കാത്തിരിപ്പിനൊടുവില്‍ നാളെ നാട്ടിലെത്തിക്കും. ചെങ്ങന്നൂർ സ്വദേശികളായ രാജേഷിന്റെയും കൃഷ്ണപ്രിയയുടെും മകളായ തീർത്ഥയുടെ മ‍ൃതദേഹമാണ് അന്തിമ ചടങ്ങുകള്‍ക്കായി അടുത്ത ദിവസം നാട്ടിലെത്തിക്കുന്നത്.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കുവൈറ്റിലെ അബ്ബാസിയയിലെ അപാർട്മെന്റിൽ തീർഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്ത്റൂമിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവസമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു. അടുത്ത് തന്നെ ജോലി നോക്കുന്ന അമ്മയെ വിളിക്കുന്നതിനായി അച്ഛൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.സംഭവത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് കുട്ടിയുടെ അച്ഛനമ്മമാർ സംശയനിഴലിലായി. ഇവർക്ക് അധികൃതർ യാത്രാ വിലക്കും ഏര്‍പ്പെടുത്തിയതിനെ തുടർന്നാണ് സംസ്കാര ചടങ്ങുകൾ നീണ്ടത്.

ഇവരുടെ അപാർട്മെന്‍റ് ഷെയർ ചെയ്യുന്ന മറ്റ് രണ്ട് സ്ത്രീകൾക്കും യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കേസിൽ ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് തീര്‍ത്ഥയുടെ ബന്ധുക്കൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. മന്ത്രാലയത്തിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് കുവൈറ്റ് അധികൃതര്‍ കുട്ടികളുടെ മാതാപിതാക്കൾക്കേര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ അനുവാദം നൽകിയത്.
. ചെങ്ങന്നൂർ സ്വദേശികളായ രാജേഷിന്റെയും കൃഷ്ണപ്രിയയുടെും മകളായ തീർത്ഥയുടെ മ‍ൃതദേഹമാണ് അന്തിമ ചടങ്ങുകള്‍ക്കായി അടുത്ത ദിവസം നാട്ടിലെത്തിക്കുന്നത്.