നിപ; ജാഗ്രതാ നിർദ്ദേശം; ആരോഗ്യ മന്ത്രി കൊച്ചിയിലേക്ക്

0
31

പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധയുണ്ടോ എന്നറിയാനായി നടത്തിയ പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവരും.

കഴിഞ്ഞ പത്ത് ദിവസമായുള്ള പനിയെ തുടര്‍ന്ന് ചികിത്സയിലാണ് യുവാവ്. വൈറസ് ഏതെന്ന് ആശുപത്രിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയുടെ രക്തം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകള്‍ക്കായി അയച്ചത്. ഇവിടെ നിന്നുള്ള പരിശോധന ഫലമാണ് ഇന്ന് പുറത്ത് വരിക. അനൗദ്യോഗികമായി നിപ സ്ഥിരീകരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. കോളേജ് പരിസരവും അടുത്തിടപഴകിയവരും ഉൾപ്പെടെ ഏകദേശം 50 പേരോളം നിരീക്ഷണത്തിലാണ് . 3 ഡോക്ടര്മാരടങ്ങിയ അഞ്ചഗസംഘം കൊച്ചിയിലേക്ക് തിരിച്ചു. കൊച്ചിയിൽ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് എന്നും ഭയപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചർ.