നിയമം ലംഘിച്ച 53 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു

0
71

കുവൈത്ത് സിറ്റി: ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. വിലക്കേർപ്പടുത്തിയിട്ടുള്ള ഉച്ച സമയങ്ങളിൽ ഉപഭോക്‌തൃ ഓർഡറുകൾ വിതരണം ചെയ്യാൻ ഉപയോഗിച്ച 53 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. രാജ്യത്ത് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഡെലിവറി ബൈക്കുകളുടെ പ്രവർത്തനത്തിന് ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിയിരുന്നത്. 2024 ജൂൺ 23 മുതൽ ഓഗസ്റ്റ് 31 വരെയാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ചൂടിന്റെ കാഠിന്യം ഏറുന്നതിനാൽ മോട്ടോർ സൈക്കിൾ റൈഡർമാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.