നിയമലംഘകരെ നാടുകടത്തുന്നതിന് ചെലവാകുക 3.2 ദശലക്ഷം കുവൈത്ത് ദിനാർ

0
25

കുവൈത്ത് സിറ്റി: താമസവിസ നിയമലംഘകരെ നാടുകടത്താൻ വിമാന ചിലവ് ഉൾപ്പടെ ഏകദേശം 3.2 ദശലക്ഷം കുവൈത്ത്ദിനാർ ചിലവ് വരും. അക്കൗണ്ടിംഗ് വിഭാഗം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന് നൽകി കത്തിലാണ് ഇക്കാര്യം പറയുന്നത്.
അനധികൃത തൊഴിലാളികൾ, റെസിഡൻസി നിയമലംഘകർ, അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുള്ളവർ എന്നിവരെ നാട് കുത്തുന്നതിനുള്ള ചിലവ് കണക്കാക്കുന്നതിന് രൂപീകരിച്ച മാനവവിഭവശേഷി അധികൃതസമിതി (പിഎഎം) ഇതുവരെ റിപ്പോർട്ട് ഒന്നും നൽകിയിട്ടില്ല.
റെസിഡൻസി നിയമലംഘകരെ നാടുകടത്തുന്നതിനുള്ള ചിലവ് എത്രയാകും എന്ന് റിപ്പോർട്ട് നൽകണമെന്ന് ഓഡിറ്റ് ബ്യൂറോ ഡിജിസിഎ എ യോട് ആശ്യപ്പെട്ടിരുന്നു. ഇവരെ നാടുകടത്തുന്നതിന് ആയി ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ എണ്ണവും ചിലവും അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
റെസിഡൻസി നിയമലംഘകരെ രണ്ട് വിഭാഗമായാണ് ആഭ്യന്തരമന്ത്രാലയം തരംതിരിച്ചിരിക്കുന്നത് 2019ന് മുൻപും 2019 മുതൽ ഇതുവരെയുമായി നിയമംലംഘിച്ചവർ എന്നിങ്ങനെ. ഇതിൽ ആദ്യ വിഭാഗത്തിൽ 50,000 പേരും രണ്ടാമത്തെ വിഭാഗത്തിൽ 90,000 പേരും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്