നിയമലംഘനം; ആറ് ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചു

0
69

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിലുടനീളം പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ ആറ് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പരിശോധനയ്ക്കിടെ, ഭക്ഷ്യ സ്ഥാപനങ്ങളിൽ ഗുരുതരമായ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടിയത്. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം വിറ്റതിനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനുമാണ് നടപടി.