നിയമലംഘനം നടത്തിയ ഇന്ത്യൻ റെസ്റ്റോറന്റിനെതിരെ നടപടി

0
65

കുവൈത്ത് സിറ്റി : സാൽമിയയിൽ നിയമലംഘനം നടത്തിയ ഇന്ത്യൻ റെസ്റ്റോറന്റിനെതിരെ നടപടിയുമായി വാണിജ്യ മന്ത്രാലയം. ഈയിടെ ഈ റെസ്റ്റോറന്റിന്റെ ഒരു പരസ്യ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ വഴി ഒന്നിലധികം ലംഘനങ്ങൾ വെളിപ്പെട്ടത്തോടെയാണ് അധികൃതർ അതിവേഗ നടപടി സ്വീകരിച്ചത്. പരിശോധനയിൽ റെസ്റ്റോറൻ്റ് സ്റ്റേറ്റ് സബ്‌സിഡിയുള്ള സാമഗ്രികൾ ഉപയോഗിക്കുന്നതും സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നതും അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഗ്യാസ് ഗന്ധം പരിസരത്ത് വ്യാപിക്കുന്നതും കണ്ടെത്തി. സ്ഥാപനത്തിലെ തൊഴിലാളികളെ സാൽമിയ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായും നിയമം ലംഘിച്ചതിന് നാടുകടത്താൻ തീരുമാനിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.