കുവൈത്ത് സിറ്റി : അഹമ്മദി ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതർ. കടകൾ, സെൻട്രൽ മാർക്കറ്റുകൾ, കാർ റിപ്പയർ ഗാരേജുകൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. തുടർന്ന് 15 സ്ഥാപനങ്ങൾക്കെതിരെ നിയമലംഘന മുന്നറിയിപ്പുകൾ നൽകി. ഇത് സ്ഥാപനങ്ങൾ വാണിജ്യ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു.