നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്താൻ ആലോചന

0
24

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തിയേക്കുമെന്നു സൂചന.ഉന്നത ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടര്‍മാരുമായും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്തണം എന്ന നിര്‍ദേശം ഉയര്‍ന്ന് വന്നത്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണിത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിട്ടായിരുന്നു നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ജനുവരിയില്‍ കേരളത്തിലെത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഏപ്രില്‍ അവസാനവും മെയ് രണ്ടാം വാരത്തിലുമായി തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കുന്നതിന്