തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിലവിലെ എൽഡിഎഫ് സർക്കാരിൻറെ
അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തി ഗാർഡ് ഓഫ് ഓർണർ സ്വീകരിച്ചു.
കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണയും സഭാ സമ്മേളനം. ഇരിപ്പിടങ്ങൾ തമ്മിലുള്ള അകലം കൂട്ടിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗവർണർ നിയമസഭയിൽ എത്തിയപ്പോൾ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നിയമസഭയിൽ എത്തിയത്.