തിരുവനന്തപുരം : കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയ് ആദ്യം നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ട് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക, കഴിഞ്ഞ തവണത്തേക്കാള്‍ 15000ത്തോളം പോളിംങ് സ്റ്റേഷനുകളാണ് അധികമുള്ളത്. ഒറ്റഘട്ടമായി നടത്തിയാല്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത്. മേയ് 31 നകം ഫലം പ്രഖ്യാപിക്കും
കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. അന്തിമ വോട്ടർ പട്ടിക ജനുവരി ആദ്യം പ്രസിദ്ധീകരിക്കും. ഡിസംബർ 31 ന് ശേഷം അപേക്ഷ നല്‍കുന്നവർക്ക് വേണ്ടി സപ്ലിമെന്‍ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.