നിയമ ലംഘനം : സ്വകാര്യ ഡെൻ്റൽ സെൻ്റർ അടച്ചുപൂട്ടാനും പ്ലാസ്റ്റിക് സർജറി സെൻ്ററിലെ ഏകദിന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും ഉത്തരവ്

0
115

കുവൈത്ത് സിറ്റി : രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, ഒരു സ്വകാര്യ ഡെൻ്റൽ സെൻ്റർ അടച്ചുപൂട്ടാനും പ്ലാസ്റ്റിക് സർജറി സെൻ്ററിലെ ഏകദിന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധി ഉത്തരവിട്ടു. ലൈസൻസ് അനുവദിക്കാതെയുള്ള ഒരു ജീവനക്കാരൻ്റെ പരസ്യം, മെഡിക്കൽ സേവനങ്ങളുടെയും പ്രത്യേക ഓഫറുകളുടെയും അനുചിതമായ പ്രൊമോഷൻ, സേവനങ്ങളുടെ വിലകൾ പരസ്യപ്പെടുത്തൽ തുടങ്ങിയ നിയമ ലംഘനങ്ങളും അധികൃതർ കണ്ടെത്തി.ദന്തൽ കേന്ദ്രം ലൈസൻസില്ലാത്ത ഉദ്യോഗസ്ഥരുടെ പരസ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി. പ്ലാസ്റ്റിക് സർജറി സെൻ്റർ അടച്ചുപൂട്ടില്ലെങ്കിലും ഒരു ദിവസത്തേക്ക് അതിൻ്റെ പ്രവർത്തനം നിർത്തിവയ്ക്കും.