നിയമ ലംഘനം: 90 ഇ-ന്യൂസ്‌പേപ്പർ ലൈസൻസുകൾ പിൻവലിച്ചു

0
17

കുവൈറ്റ് സിറ്റി: നിയമലംഘനം നടത്തിയ80 മാധ്യമസ്ഥാപനങ്ങളെ ഇൻഫർമേഷൻ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും 90 ഇലക്‌ട്രോണിക് പത്രങ്ങളുടെ ലൈസൻസ് പിൻവലിക്കുകയും ചെയ്തതായി അൽ-ഷാഹദ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മാധ്യമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയ കമ്മിറ്റി വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ എന്നിവ നിരീക്ഷിച്ചു വരുകയാണ്. റിപ്പോർട്ടിംഗിൽ കൃത്യത, സത്യസന്ധത, വിശ്വാസ്യത എന്നിവയുടെ തത്വങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.