കുവൈത്ത് സിറ്റി: രാജ്യത്ത് 582 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഫഹാഹീലിലെ അൽ അഹ്മദി ഗവർണറേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്റ്റോറുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സ്റ്റോറുകളുടെ ഉടമകളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.വാണിജ്യ വ്യവസായ മന്ത്രാലയവും മറ്റ് ഏജൻസികളും ചേർന്ന് അൽ അഹ്മദി,ഹവാലി, ജഹ്റ, ഫർവാനിയ ഗവർണറേറ്റുകളിൽ വിപുലമായ പരിശോധന കാമ്പയിനുകൾ നടത്തി.