നിരോധിത പുകയില വസ്തുക്കളുടെ 582 പാക്കറ്റുകള്‍ പിടിച്ചെടുത്തു

0
57

കുവൈത്ത് സിറ്റി : വിപണി സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള കാമ്പയിൻ ഊർജിതമാക്കി ആഭ്യന്തര മന്ത്രാലയം.
കുവൈറ്റിലെ അഹ്മദിയിൽ നിരോധിച്ച 582 പുകയില പാക്കറ്റുകളാണ് വാണിജ്യ മന്ത്രാലയത്തിന്‍റെ പരിശോധനാ സംഘം പിടിച്ചെടുത്തത്.കൂടാതെ, വാണിജ്യ വ്യവസായ മന്ത്രാലയം നിശ്ചയിച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച 10 വാണിജ്യ സ്റ്റോറുകളും കണ്ടെത്തി.